തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ങ്ക​​​ൽ ഖ​​​ന​​​ന മേ​​​ഖ​​​ല അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ര​​​ള മൈ​​​ന​​​ർ മി​​​ന​​​റ​​​ൽ ക​​​ണ്‍​സ​​​ഷ​​​ൻ ച​​​ട്ട​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

ചെ​​​ങ്ക​​​ല്ലി​​​ന്‍റെ (ലാ​​​റ്റ​​​റൈ​​​റ്റ് (ബി​​​ൽ​​​ഡിം​​​ഗ് സ്റ്റോ​​​ണ്‍) റോ​​​യ​​​ൽ​​​റ്റി നി​​​ര​​​ക്ക് നി​​​ല​​​വി​​​ലെ 48 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 32 രൂ​​​പ​​​യാ​​​ക്കും. 2023ലെ ​​​കെ​​​എം​​​എം​​​സി ച​​​ട്ടം 13 ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത് ചെ​​​ങ്ക​​​ൽ ഖ​​​ന​​​ന​​​ത്തി​​​ന് (ലാ​​​റ്റ​​​റൈ​​​റ്റ് (ബി​​​ൽ​​​ഡിം​​​ഗ് സ്റ്റോ​​​ണ്‍) മാ​​​ത്രം ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഗ്യാ​​​ര​​​ണ്ടി നി​​​ല​​​വി​​​ലു​​​ള്ള ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യി​​​ൽ നി​​​ന്നും 50,000 യാ​​​യി കു​​​റ​​​വു ചെ​​​യ്യും.


ചെ​​​ങ്ക​​​ല്ലി​​​ന്‍റെ (ലാ​​​റ്റ​​​റൈ​​​റ്റ് സ്റ്റോ​​​ണ്‍) റോ​​​യ​​​ൽ​​​റ്റി തു​​​ക ഒ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ടു ത​​​വ​​​ണ​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് ച​​​ട്ട ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തും. കെ​​​എം​​​എം​​​സി ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി വ​​​ന്ന​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ ചെ​​​ങ്ക​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഖ​​​ന​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ​​​യും മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി രൂ​​​പീ​​​ക​​​രി​​​ച്ച ക​​​മ്മി​​​റ്റി ശി​​​പാ​​​ർ​​​ശ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.