‘റൈസ് ’ സംസ്ഥാനതല കാന്പയിനുമായി കുടുംബശ്രീ
Thursday, December 19, 2024 2:23 AM IST
തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘റൈസ് ’ (റീവൈറ്റലൈസിംഗ് ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് സ്ട്രെങ്തനിംഗ് എക്സലൻസ്) സംസ്ഥാനതല കാന്പയിന് ജനുവരിയിൽ തുടങ്ങും.
കുടുംബശ്രീയുടെ കീഴിലുള്ള 1070 സിഡിഎസുകളുടെയും പ്രവർത്തനക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തിക്കൊണ്ട് ത്രിതല സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
‘എന്റെ സിഡിഎസ് ’ എന്ന പേരിൽ സിഡിഎസുകളുടെ പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനായി ചുമതല നൽകിയിട്ടുള്ള ജീവനക്കാർക്കും മിഷൻ ഉദ്യോഗസ്ഥർക്കുമാണ് ഇതിന്റെ ചുമതല. ഇവരുടെ നേതൃത്വത്തിൽ ഓരോ സിഡിഎസിലും പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പും പുരോഗതിയും അനുബന്ധ വിഷയങ്ങളും ഉൾപ്പെടെ കൃത്യമായി വിലയിരുത്തും.