സിബിഐ വന്നാല്‍ പി.പി. ദിവ്യയ്ക്ക് രക്ഷയെന്ന് എം.വി. ജയരാജന്
Thursday, December 19, 2024 2:23 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്.
സിബിഐ അന്വേഷണമാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം നല്കിയ ഹർജി ദിവ്യയ്ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി ജയരാജന്.
നവീൻബാബുവിനെ കൊന്നു കെട്ടിത്തൂക്കിയെന്നതാണു കുടുംബത്തിന്റെ ഹർജിയിൽ പറയുന്നത്. ദിവ്യക്കെതിരേയുള്ള ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും അവർകുറ്റക്കാരിയല്ലെന്നുമാണ് അതിന്റെ അർഥം. നവീന്‍ ബാബുവിനെ തങ്ങള്‍ക്കറിയുന്നതു പോലെ മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും എം.വി. ജയരാജന് പറഞ്ഞു.
കൈക്കൂലി വാങ്ങാത്തതാണു നവീന്‍ബാബുവിന്റെ ചരിത്രം. എന്നാല്‍ ഉയര്‍ന്നുവന്ന ആരോപണം കൈക്കൂലി വാങ്ങിയെന്നതാണ്. അതിന്റെ സത്യം പുറത്തുവരണം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയാലും ഇല്ലെങ്കിലും ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം ശരിയായില്ലെന്നും എം.വി. ജയരാജന് സമ്മതിച്ചു.