ഒരാൾക്കുകൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
Thursday, December 19, 2024 2:23 AM IST
കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഒരാൾക്കുകൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു.
യുഎഇയിൽനിന്നു വന്ന കണ്ണൂർ സ്വദേശിക്കാണ് ഇന്നലെ മങ്കിപോക്സ് സ്ഥീരീകരിച്ചത്. യുഎഇയിൽനിന്നു വന്ന വയനാട് സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു.
ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും. കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.
മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.