സിസ്റ്റര്‍ അനില മണ്ണൂര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Thursday, December 19, 2024 2:23 AM IST
കിളിയന്തറ: ദിവ്യകാരുണ്യ ആരാധനാ സന്യാസിനീസമൂഹത്തിന്റെ തലശേരി സെന്റ് ജോസഫ് പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ അനില മണ്ണൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റര്‍ ഗ്രേയ്സ് മേരി പനയ്ക്കാത്തോട്ടത്തില് വികാര്‍ പ്രൊവിന്‍ഷ്യലായും സിസ്റ്റര്‍ മെര്ളിന് തറപ്പേൽ, സിസ്റ്റര്‍ ജെല്‍സ തോട്ടക്കര, സിസ്റ്റര്‍ കരുണ പൊടിമറ്റം എന്നിവര്‍ കൗണ്‍സിലേഴ്സായും സിസ്റ്റര്‍ മരിയറ്റ് ചിറയാത്ത് ഫിനാന്‍സ് ഓഫീസറായും സിസ്റ്റര്‍ ടെസ്മി തെക്കേല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.