എസ്എഫ്ഐഒ റിപ്പോർട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നത്: മാത്യു കുഴൽനാടൻ
Thursday, December 19, 2024 2:23 AM IST
കൊച്ചി: മാസപ്പടി വിഷയത്തില്‍ താൻ ഉന്നയിച്ച വസ്തുതകള്‍ ശരിവയ്ക്കുന്നതാണ് എസ്എഫ്ഐഒ അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടെന്ന് അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ. കടലാസ് കമ്പനിയുടെ പേരില്‍ പിണറായി വിജയനും കുടുംബവും കോടിക്കണക്കിനു രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.
എസ്എഫ്ഐഒ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ ഇതു പകല്‍ പോലെ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇനിയും അംഗീകരിക്കാന്‍ തയാറാകാത്തത് പിണറായി വിജയനും കുടുംബവും മാത്രമാണ്.
ഇത്രയേറെ തെളിവുകള്‍ പുറത്തുവന്നിട്ടും നടപടികളിലേക്കു കടക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.