അമിത് ഷായുടെ പരാമർശം ജനാധിപത്യത്തിന് അപമാനം: കൊടിക്കുന്നിൽ സുരേഷ്
Thursday, December 19, 2024 2:23 AM IST
ചെങ്ങന്നൂർ: ഡോ. ബി.ആർ. അംബേദ്കറിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ വിവാദ പരാമർശം ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആത്മാഭിമാനത്തിന് വലിയ മുറിവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
അമിത് ഷായുടെ പരാമർശം ജനാധിപത്യത്തിന് അപമാനവും സാമൂഹ്യ നീതിക്ക് വെല്ലുവിളിയുമാണ്. ഇന്ത്യയുടെ ഭരണഘടനയെ മാനിക്കാത്തവരുടെ കൂട്ടമായി ബിജെപി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.