പ്രി​യ​ങ്ക​യ്ക്കു​വേ​ണ്ടി സോ​ണി​യ ഗാ​ന്ധി​യും വയനാട്ടിലെത്തും
പ്രി​യ​ങ്ക​യ്ക്കു​വേ​ണ്ടി സോ​ണി​യ ഗാ​ന്ധി​യും വയനാട്ടിലെത്തും
Monday, October 21, 2024 1:54 AM IST
ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി​​​ക്കു​​​വേ​​​ണ്ടി സോ​​​ണി​​​യ ഗാ​​​ന്ധി​​​യും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും വ​​​യ​​​നാ​​​ട് ലോ​​ക്സ​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​ത്തും.

സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ പ​​​ര്യ​​​ട​​​നം സം​​​ബ​​​ന്ധി​​​ച്ച് അ​​​ധി​​​കം വൈ​​​കാ​​​തെ അ​​​ന്തി​​​മ രൂ​​​പ​​​മാ​​​കും. 23നാ​​​ണു പ്രി​​​യ​​​ങ്ക ഗാ​​​ന്ധി നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്പോ​​​ൾ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക​​​യു​​​ടെ കൂ​​​ടെ​​​യു​​​ണ്ടാ​​​കും.


എ​​​ന്നാ​​​ൽ, അ​​​ന്ന് സോ​​​ണി​​​യ ഗാ​​​ന്ധി എ​​​ത്താ​​​ൻ ഇ​​​ട​​​യി​​​ല്ല. കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ന ഖ​​​ർ​​​ഗെ, വി​​​വി​​​ധ സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ, എ​​​ഐ​​​സി​​​സി നേ​​​താ​​​ക്ക​​​ൾ, ഇ​​​ന്ത്യ മു​​​ന്ന​​​ണി നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി വ​​​യ​​​നാ​​​ട്ടി​​​ൽ എ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.