ഫാ. ​റാ​ഫി കൂ​ട്ടു​ങ്ക​ൽ റേ​ഡി​യോ മ​രി​യ ഡ​യ​റ​ക്‌ടർ
ഫാ. ​റാ​ഫി കൂ​ട്ടു​ങ്ക​ൽ  റേ​ഡി​യോ മ​രി​യ  ഡ​യ​റ​ക്‌ടർ
Saturday, October 19, 2024 11:10 PM IST
കൊ​ച്ചി: കൊ​ച്ചി രൂ​പ​താം​ഗ​മാ​യ ഫാ. ​റാ​ഫി കൂ​ട്ടു​ങ്ക​ലി​നെ വേ​ൾ​ഡ് ഫാ​മി​ലി ഓ​ഫ് റേ​ഡി​യോ മ​രി​യ​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.

86 രാ​ജ്യ​ങ്ങ​ളി​ൽ സ്റ്റേ​ഷ​നു​ക​ളു​ള്ള റേ​ഡി​യോ മ​രി​യ​യു​ടെ ഏ​ഷ്യ-​ഓ​ഷ്യാ​നി​യ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളെ​യാ​ണു ഫാ. ​റാ​ഫി പ്ര​തി​നി​ധീ​ക​രി​ക്കു​ക.


ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ ന​ട​ന്ന റേ​ഡി​യോ മ​രി​യ ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. റേ​ഡി​യോ മ​രി​യ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് എ​ഡി​സ​ൺ ജി. ​വ​ർ​ഗീ​സും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ലേ​സ്റ്റോ​റി​ൽ​നി​ന്ന് റേ​ഡി​യോ മ​രി​യ ആ​പ് ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.