ലാല്‍ വര്‍ഗീസ് കല്പകവാടി അന്തരിച്ചു
ലാല്‍ വര്‍ഗീസ് കല്പകവാടി അന്തരിച്ചു
Monday, October 21, 2024 1:54 AM IST
ആ​ല​പ്പു​ഴ: മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ലാ​ല്‍ വ​ര്‍ഗീ​സ് ക​ല്പ​ക​വാ​ടി (70) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഇന്നലെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം നാ​ളെ.

തേ​വ​ല​ക്ക​ര തോട്ടപ്പള്ളി തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ മു​ൻ ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് വ​ർ​ഗീ​സ് വൈ​ദ്യ​ന്‍റെ മ​ക​നാ​ണ്. കി​സാ​ന്‍ കോ​ണ്‍ഗ്ര​സ് മു​ന്‍ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ലാ​ൽ വ​ർ​ഗീ​സ്, കേ​ര​ള ക​ര്‍ഷ​ക ക്ഷേ​മ​നി​ധി ബോ​ര്‍ഡ് അം​ഗ​മാ​യും ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്ത് ഹോ​ള്‍ട്ടി​കോ​ര്‍പ്പ് ചെ​യ​ര്‍മാ​നാ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.


17 വ​ര്‍ഷം ക​ര്‍ഷ​ക കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യും സം​ഘ​ട​ന​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ര്‍ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ര്‍ത്തി​ച്ചു. 2016ല്‍ ​കി​സാ​ന്‍ കോ​ണ്‍ഗ്ര​സ് ദേ​ശീ​യ കോ-​ഓ​ര്‍ഡി​നേ​റ്റ​റാ​യി.
നി​ല​വി​ല്‍ കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​ണ്. ദേ​ശീ​യ ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ക​ർ​ഷ​ക സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.