ത​ദ്ദേ​ശ വാ​ർ​ഡ് വി​ഭ​ജ​നം: ക​ര​ട് റി​പ്പോ​ർ​ട്ട് ന​വം​ബ​ർ 16ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
ത​ദ്ദേ​ശ വാ​ർ​ഡ് വി​ഭ​ജ​നം: ക​ര​ട് റി​പ്പോ​ർ​ട്ട്  ന​വം​ബ​ർ 16ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
Sunday, October 20, 2024 12:59 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ക​​ര​​ട് വാ​​ർ​​ഡ് വി​​ഭ​​ജ​​ന റി​​പ്പോ​​ർ​​ട്ട് സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ന​​വം​​ബ​​ർ 16 നു ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

ഡീ​​ലി​​മി​​റ്റേ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ വി​​ളി​​ച്ചു ചേ​​ർ​​ത്ത ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രു​​ടെ യോ​​ഗ​​ത്തി​​ലാ​​ണ് ​തീ​​രു​​മാ​​നം. ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന സെ​​ക്ര​​ട്ട​​റി​​മാ​​ർ വാ​​ർ​​ഡ് വി​​ഭ​​ജ​​ന​​ത്തി​​ന്‍റെ ക​​ര​​ടു നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്കു സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഈ ​​മാ​​സം 25 ആ​​ണ്.

ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​ർ ക​​ര​​ട് വാ​​ർ​​ഡ് വി​​ഭ​​ജ​​ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഡീ​​ലി​​മി​​റ്റേ​​ഷ​​ൻ ക​​മ്മീ​​ഷ​​ന് ന​​വം​​ബ​​ർ അ​​ഞ്ചി​​ന​​കം സ​​മ​​ർ​​പ്പി​​ക്ക​​ണം. വാ​​ർ​​ഡ് പു​​ന​​ർ​​വി​​ഭ​​ജ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത്ത് പ​​കു​​തി​​യോ​​ളം വാ​​ർ​​ഡു​​ക​​ളു​​ടെ ഡി​​ജി​​റ്റ​​ൽ ഭൂ​​പ​​ടം ഇ​​തി​​ന​​കം ത​​യാ​​റാ​​ക്കി ക​​ഴി​​ഞ്ഞ​​താ​​യി യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു.


സം​​സ്ഥാ​​ന​​ത്തെ 941 ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ 17,337 വാ​​ർ​​ഡു​​ക​​ളു​​ടെ​​യും 87 മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലെ 3,241 വാ​​ർ​​ഡു​​ക​​ളു​​ടെ​​യും ആ​​റു കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലെ 421 വാ​​ർ​​ഡു​​ക​​ളു​​ടെ​​യും പു​​ന​​ർ​​വി​​ഭ​​ജ​​ന​​പ്ര​​ക്രി​​യ​​യാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ന​​ട​​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.