പടക്ക ഉപയോഗ നിയന്ത്രണം സ്വാഗതാർഹമെന്നു കെസിബിസി
പടക്ക ഉപയോഗ നിയന്ത്രണം സ്വാഗതാർഹമെന്നു കെസിബിസി
Sunday, October 20, 2024 12:59 AM IST
കൊ​ച്ചി: അ​​​​ന്ത​​​​രീ​​​​ക്ഷ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ട​​​​ക്കം പൊ​​​​ട്ടി​​​​ക്കു​​​​ന്ന​​​​തി​നു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ തീ​രു​മാ​ന​ത്തെ കെ​സി​ബി​സി ജാ​ഗ്ര​താ ക​മ്മീ​ഷ​ൻ സ്വാ​ഗ​തം ചെ​യ്തു.

2025 ഹ​രി​ത​ശീ​ല​വ​ർ​ഷ​മാ​യി ആ​ച​രി​ക്കാ​ൻ 2024 ഓ​ഗ​സ്റ്റ് മാ​സം കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്.

കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​വും പ​രി​സ്ഥി​തി, വാ​യു മ​ലി​നീ​ക​ര​ണ​വും കു​റ​ച്ചു​കൊ​ണ്ടു​വ​രി​ക എ​ന്ന ശീ​ലം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യാ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. വെ​ടി​മ​രു​ന്നി​ന്‍റെ അ​നി​യ​ന്ത്രി​ത​മാ​യ ഉ​പ​യോ​ഗം വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്കു ന​യി​ച്ചി​രി​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്കാ​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​ത് എ​ന്തു​കൊ​ണ്ടും ഉ​ചി​ത​മാ​ണ്.


ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ കേ​ര​ള​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​കാ​ര്യ​മാ​ണെ​ന്നും ക​ത്തോ​ലി​ക്കാ സം​ഘ​ട​ന​ക​ളും വി​വി​ധ പ്ര​സ്ഥാ​ന​ങ്ങ​ളും രൂ​പ​ത​ക​ളും ഈ ​നി​ല​പാ​ടി​നോ​ട് യോ​ജി​ച്ച് ന​യ​രൂ​പീ​ക​ര​ണം ന​ട​ത്തു​ന്ന​ത് കാ​ലോ​ചി​ത​വും യു​ക്ത​വു​മാ​ണെ​ന്നും കെ​സി​ബി​സി ജാ​ഗ്ര​ത ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​ഡോ. മൈ​ക്കി​ൾ പു​ളി​ക്ക​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.