ബൈക്കിൽനിന്ന് ബസിനടിയിലേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു
ബൈക്കിൽനിന്ന് ബസിനടിയിലേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു
Sunday, October 20, 2024 12:59 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ബൈ​ക്കി​ൽനി​ന്ന് ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണ് വി​ദ്യാ​ര്‍ഥി​ക്ക് ദാ​രു​ണാ​ന്ത്യം. വി​ഴി​ക്ക​ത്തോ​ട് താ​മ​സി​ക്കു​ന്ന ക​പ്പാ​ട് മൂ​ന്നാം മൈ​ല്‍ മ​രം​കൊ​ള്ളി​യി​ല്‍ പ്ര​കാ​ശി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ന്‍ ന​ന്ദു പ്ര​കാ​ശ് (19) ആ​ണ് മ​രി​ച്ച​ത്.

വി​ഴി​ക്ക​ത്തോ​ട് പ​രു​ന്തും മ​ല​യി​ലാ​ണ് സം​ഭ​വം. ബ​സി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യും ബ​സി​ന്‍റെ ച​ക്രം ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തുവ​ച്ച് ത​ന്നെ ന​ന്ദു മ​രി​ച്ചു.


ഇ​ന്ന​ലെ രാ​ത്രി 7.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ന​ന്ദു, അ​ശ്വ​തി. മ​റ്റ​ക്ക​ര ടോം​സ് കോ​ള​ജി​ലെ ഓ​ട്ടോ-​മൊ​ബൈ​ല്‍ എ​ന്‍ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍ഥി​യാ​ണ് ന​ന്ദു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.