പ്ര​തി​ക​ള്‍ അ​ല​​​ന്‍ വാ​ക്ക​റു​ടെ പൂ​ന ഷോ​യി​ലും എ​ത്തി
പ്ര​തി​ക​ള്‍  അ​ല​​​ന്‍ വാ​ക്ക​റു​ടെ  പൂ​ന ഷോ​യി​ലും എ​ത്തി
Monday, October 21, 2024 1:33 AM IST
കൊ​​​​ച്ചി: അ​​ല​​ൻ വാ​​ക്ക​​റു​​ടെ കൊ​​​​ച്ചി​​​​യി​​​​ലെ സം​​ഗീ​​തനി​​ശ​​യ്ക്കി​​ട​​യി​​ൽ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ മോ​​​​ഷ്ടി​​ച്ച കേ​​സി​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മും​​​​ബൈ സം​​​​ഘ​​​​ത്തി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​യ ശ്യാം ​​​​ബെ​​​​ര​​​​ന്‍​വാ​​​​ളും സ​​​​ണ്ണി ബോ​​​​ല യാ​​​​ദ​​​​വും ക​​​​ഴി​​​​ഞ്ഞ 18ന് ​​​​പൂ​നയി​​​​​ല്‍ ന​​​​ട​​​​ന്ന അ​​​​ല​​​​ന്‍ വാ​​​​ക്ക​​​​ര്‍ ഷോ​​​​യ്ക്കി​​​​ട​​​​യി​​​​ലും ക​​​​വ​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി പോ​​​​ലീ​​​​സി​​​​ന് വി​​​​വ​​​​രം ല​​​​ഭി​​​​ച്ചു. കൊ​​​​ച്ചി​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം താനെയി​​​​ലെ​​​​ത്തു​​​​മ്പോ​​​​ള്‍ ഇ​​​​രു​​​​വ​​​​രും സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

മൊ​​​​ബൈ​​​​ല്‍ ട​​​​വ​​​​ര്‍ ​ലൊ​​​​ക്കേ​​​​ഷ​​​​ന്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ള്‍ പൂ​​​​നയി​​​​ലെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യി. വി​​​​ശ​​​​ദ​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​വ​​​​ര്‍ അ​​​​ല​​​​ന്‍ വാ​​​​ക്ക​​​​ര്‍ ഷോ​​​​യി​​​​ല്‍ പോ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ഉ​​​​റ​​​​പ്പാ​​​​യ​​​​ത്. ഇ​​​​വി​​​​ടെനി​​​​ന്നും മൊ​​​​ബൈ​​​​ലു​​​​ക​​​​ള്‍ ക​​​​വ​​​​ര്‍​ന്ന​​​​താ​​​​യി സം​​​​ശ​​​​യ​​​​മു​​​​ണ്ട്. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ പൂ​​​​ന​​​​യി​​​​ല്‍ നി​​​​ന്നെ​​​​ത്തി വി​​​​ശ്ര​​​​മി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് വീ​​​​ടു​​​​വ​​​​ള​​​​ഞ്ഞ് പോ​​​​ലീ​​​​സ് പ്ര​​​​തി​​​​ക​​​​ളെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ചെ​​​​റു​​​​ത്തു നി​​​​ല്‍​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ച പ്ര​​​​തി​​​​ക​​​​ളെ പോ​​​​ലീ​​​​സ് കീ​​​​ഴ്‌​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.