ക്രൈസ്തവ സഭാ പ്രതിനിധി സമ്മേളനം നാളെ നിലയ്ക്കലിൽ
Monday, October 21, 2024 1:54 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​നം നാ​ളെ നി​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​ത്തോ​ലി​ക്കാ, ഓ​ർ​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ, മാ​ർ​ത്തോ​മ്മ, സി​എ​സ്ഐ, ക്നാ​നാ​യ, തൊ​ഴി​യൂ​ർ സ്വ​ത​ന്ത്ര സു​റി​യാ​നി​സ​ഭ, ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​ക​ളി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

‌നി​ല​യ്ക്ക​ൽ ട്ര​സ്റ്റ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​നം മാ​ർ​ത്തോ​മ്മ സ​ഭ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ല​യ്ക്ക​ൽ ട്ര​സ്റ്റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി​ഷ​പ് ഡോ.​ മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ, ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക്നാ​നാ​യ സ​മു​ദാ​യ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ച​നസ​ന്ദേ​ശം ന​ൽ​കും.

പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ത്യൂ​സ് മാ​ർ അ​ന്തീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം കാ​ന​ൻ ലോ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ റ​വ.​ ഡോ.​ജോ​സ​ഫ് ക​ടു​പ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


പാ​ന​ൽ ച​ർ​ച്ച​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ബി​ജു ഉ​മ്മ​ൻ, സു​രേ​ഷ് കോ​ശി, ഫാ.​ഗീ​വ​ർ​ഗീ​സ് സ​ഖ​റി​യ, ഏ​ബ്ര​ഹാം പ​ട്യാ​നി, റ​ജി ചാ​ണ്ടി കു​ന്പ​ളാം​പൊ​യ്ക, തോ​മ​സു​കു​ട്ടി തേ​വ​രു​മു​റി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

റൂ​ബി ജൂ​ബി​ലി പ്രോ​ഗ്രാം കോ​-ഓർ​ഡി​നേ​റ്റ​ർ ഫാ.​ ജോ​ർ​ജ് തേ​ക്ക​ട​യി​ൽ, നി​ല​യ്ക്ക​ൽ സെ​ന്‍റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ഷൈ​ജു മാ​ത്യു ഒ​ഐ​സി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, ഡോ. ​ബാ​ബു ഏ​ബ്ര​ഹാം, റ​വ.​ സോ​ജി ജോ​ൺ വ​ർ​ഗീ​സ്, റ​വ. ​തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ബി​നു വാ​ഴ​മു​ട്ടം, ഫാ.​ ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.