പി. ​സ​രി​ൻ റോ​ഡ്ഷോ​ നടത്തി
പി. ​സ​രി​ൻ റോ​ഡ്ഷോ​ നടത്തി
Sunday, October 20, 2024 12:59 AM IST
പാ​​​ല​​​ക്കാ​​​ട്: മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഡോ.​​​പി. സ​​​രി​​​നു വ​​​ൻ​​​വ​​​ര​​​വേ​​​ല്പു​​​മാ​​​യി പ്ര​​​വ‌​​​ർ​​​ത്ത​​​ക​​​ർ.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വി​​​ക്്ടോ​​​റി​​​യ കോ​​​ള​​​ജ് മു​​​ത​​​ൽ കോ​​​ട്ട​​​മൈ​​​താ​​​നം​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു റോ​​​ഡ് ഷോ. ​​​ഡി​​​വൈ​​​എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ളാ​​​യ വി.​​​കെ. സ​​​നോ​​​ജും വി. ​​​വ​​​സീ​​​ഫും സ​​​രി​​​നോ​​​ടൊ​​​പ്പം തു​​​റ​​​ന്ന ജീ​​​പ്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

സി​​​പി​​​എ​​​മ്മി​​​ന്‍റെ മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ന്മാ​​​ര്‍ ഇ​​​ല്ലാ​​​തെ​​​യാ​​​യി​​​രു​​​ന്നു റോ​​​ഡ് ഷോ. ​​​അ​​​തേ​​​സ​​​മ​​​യം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ഇ.​​​എ​​​ൻ. സു​​​രേ​​​ഷ് ബാ​​​ബു അ​​​ട​​​ക്കം ജി​​​ല്ലാ നേ​​​താ​​​ക്ക​​​ള്‍ കോ​​​ട്ട​​​മൈ​​​താ​​​ന​​​ത്തു സ​​​മാ​​​പ​​​ന​​​സം​​​ഗ​​​മ​​​ത്തി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു. പാ​​​ല​​​ക്കാ​​​ട്ട് ഇ​​​ട​​​തു​​​സ്വ​​​ത​​​ന്ത്ര​​​നാ​​​യാ​​​ണ് കെ​​​പി​​​സി​​​സി ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ വി​​​ഭാ​​​ഗം ക​​​ൺ​​​വീ​​​ന​​​റാ​​​യി​​​രു​​​ന്ന സ​​​രി​​​ൻ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.