കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലും ബോം​ബ് ഭീ​ഷ​ണി
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലും ബോം​ബ് ഭീ​ഷ​ണി
Sunday, October 20, 2024 12:59 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള വി​​​മാ​​​ന​​​ത്തി​​​നും ബോം​​​ബ് ഭീ​​​ഷ​​​ണി​​​യെ​​​ത്തി. ഇ​​​ന്ന​​​ലെ വൈ‌​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടേ​​​ണ്ട വി​​​മാ​​​ന​​​ത്തി​​​നാ​​​ണ് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടോ​​​ടെ ട്വി​​​റ്റ​​​ർ വ​​​ഴി ബോം​​​ബ് ഭീ​​​ഷ​​​ണി​ സ​​ന്ദേ​​ശ​​മെ​​ത്തി​​യ​​ത്.

ഇ​​​തേത്തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന​​​ത്തി​​​ൽ വി​​ശ​​ദ പ​​​രി​​​ശോ​​​ധ​​​ന ന​​ട​​ത്തി. ഈ ​​​വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര ചെ​​​യ്യേ​​​ണ്ട​​വ​​രെ​​യും ക​​​ർ​​​ശ​​​ന ദേ​​​ഹ​​​പ​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്കി. വി​​​മാ​​​ന​​​ത്തി​​​ന​​​ക​​​ത്തും പ​​​ഴു​​​ത​​​ട​​​ച്ച പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​ര മ​​​ണി​​​ക്കൂ​​​ർ വൈ​​​കി വൈ​​കു​​ന്നേ​​രം 5.29 നാ​​​ണു വി​​​മാ​​​നം പു​​​റ​​​പ്പെ​​​ട്ട​​​ത്.


ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ൽ ബി​​​ടി​​​എ​​​സി (ബോം​​​ബ് ത്രെ​​​ട്ട് അ​​​സ​​​സ്‌​​​മെ​​​ന്‍റ് ക​​​മ്മി​​​റ്റി) അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​ർ​​​ന്നു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.