ഡോ. വി. വേണു ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ
Tuesday, September 24, 2024 2:15 AM IST
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണായി മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ നിയമിച്ചു. ഓണററി അടിസ്ഥാനത്തിലാണു നിയമനം.
1990ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്ന ഡോ. വേണു ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിന്റെ മുൻ ഡയറക്ടർ ജനറലാണ്.