എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Tuesday, September 24, 2024 2:14 AM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​കീ​ഴി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന​ത്തെ മി​ക​ച്ച എ​ച്ച്എ​സ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളാ​യി കോ​ഴി​ക്കോ​ട് ചേ​ന്ദ​മം​ഗ​ലം ഗ​വ. എ​ച്ച്എ​സ്എ​സ്‍, ഗ​വ. എ​ച്ച്എ​സ്എ​സ്‍ പെ​രി​ങ്ങ​ളം എ​ന്നീ യൂ​ണി​റ്റു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ന്‍‌.​കെ. സ​ലീം, ര​തീ​ഷ് ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​രെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ജി​ല്ലാ ക​ണ്‍​വീ​ന​ര്‍​ക്കു​ള്ള ഡ​യ​റ​ക‌്ടേ​ഴ്സ് അ​വാ​ര്‍​ഡി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ഇ​ടു​ക്കി ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ സു​മ​മോ​ള്‍ ചാ​ക്കോ അ​ര്‍​ഹ​യാ​യി.


റീ​ജ​ൺ ത​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട വി​പി​എം എ​ച്ച്എ​സ്, പാ​ല​ക്കാ​ട് പൊ​റ്റ​ശേ​രി ഗ​വ. എ​ച്ച്എ​സ്, ക​ണ്ണൂ​ര്‍ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ന്‍ എ​ച്ച്എ​സ്എ​സ്‍ എ​ന്നീ യൂ​ണി​റ്റു​ക​ള്‍ മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.