തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ട്രൈ​ബ്യൂ​ണ​ലാ​യി​രു​ന്ന വി.​ ഗീ​ത ചു​മ​ത​ല​യേ​റ്റു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ആ​ർ. സു​ചി​ത്ര​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

ക​മ്മീ​ഷ​ൻ അം​ഗ​മാ​യി​രു​ന്ന വി.​കെ. ബീ​നാ​കു​മാ​രി വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. ജ​സ്റ്റീസ് അ​ല​ക്സാ​ണ്ട​ർ തോ​മ​സാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ. കെ.​ ബൈ​ജു​നാ​ഥ് ജു​ഡീ​ഷൽ അം​ഗ​മാ​ണ്. ചെ​യ​ർ​പേ​ഴ്സ​ണും മറ്റു ര​ണ്ട് അം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ റാ​ങ്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗ​ത്തി​നു​ള്ള​ത്.


2001 മു​ത​ൽ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന വി. ​ഗീ​ത 2016ൽ ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നാ​യി നി​യ​മി​ത​യാ​യി. 2017ലാ​ണ് വി​ജി​ല​ൻ​സ് ട്രൈ​ബ്യൂ​ണ​ലാ​യ​ത്. 1991 മു​ത​ൽ 2001 വ​രെ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​യാ​യി​രു​ന്നു. ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി​യാ​ണ്.