സാന്ദ്രയ്ക്കെതിരേ ഒരു ഇടപെടലും നടത്തിയിട്ടില്ല: ബി. ഉണ്ണികൃഷ്ണന്
Saturday, January 25, 2025 2:17 AM IST
കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസിനെതിരേ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നു സംവിധായകന് ബി. ഉണ്ണികൃഷ്ണന്.
സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നു.
ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനു പകരം സമയം കിട്ടുമ്പോള്‍ നേരിട്ടു സംസാരിച്ചു തീര്‍ക്കാമെന്നു ബി. ഉണ്ണികൃഷ്ണന് വ്യക്തമാക്കി. സാന്ദ്രയ്ക്ക് തെറ്റിദ്ധാരണയാണ്. സാന്ദ്രയെ തഴയാന്‍ ഒരു വേദിയിലും പറഞ്ഞിട്ടില്ല. സാന്ദ്ര സിനിമ ചെയ്താല്‍ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.