ബ്രൂവറി: സര്‍ക്കാര്‍ പിന്മാറണമെന്ന് അനൂപ് ജേക്കബ്
Saturday, January 25, 2025 2:17 AM IST
കോട്ടയം: ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള കോണ്‍ഗ്രസ് -ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ.
കോട്ടയം ടി.എം. ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് -ജേക്കബ് സംസ്ഥാന ഉന്നതാധികാര സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രൂവറി എന്നത് വികസനമല്ല.
കുടിവെള്ള ലഭ്യത കുറഞ്ഞ സ്ഥലത്ത് വ്യവസായിക ആവശ്യത്തിന് കുടിവെള്ളം കൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം ജനദ്രോഹ നീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടിയും യുഡിഎഫും മുന്‍കൈയെടുക്കുമെന്ന് അനൂപ് ജേക്കബ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.