നിസംഗരായ ഉദ്യോഗസ്ഥരും സര്‍ക്കാരും വെല്ലുവിളി: ബിഷപ് ഇഞ്ചനാനിയില്‍
Saturday, January 25, 2025 2:51 AM IST
കോഴിക്കോട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളി രാധ കൊല്ലപ്പെട്ട സംഭവം അതിദാരുണമാണെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
കൃഷിയിടങ്ങളിലിറങ്ങി മൃഗങ്ങള്‍ ആക്രമണം നടത്തുമ്പോള്‍ നിസംഗരായി നില്ക്കുന്ന ഉദ്യോഗസ്ഥരും സര്‍ക്കാരും ജനങ്ങള്‍ക്കു വെല്ലുവിളിയാണ്. ജീവിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന കാര്യം സര്‍ക്കാര്‍ മറന്നുപോകാന്‍ പാടില്ല. ഇതിനു കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.