ജനശ്രീ സുസ്ഥിര വികസന മിഷന് വാര്‍ഷികം ഫെബ്രുവരി രണ്ടു മുതൽ
Saturday, January 25, 2025 2:18 AM IST
തിരുവനന്തപുരം: ജനശ്രീ സുസ്ഥിര വികസന മിഷന് 19-ാം വാര്‍ഷികം ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി നഗറില്‍ (ടാഗോര്‍ സെന്റിനറി ഹാള്‍) നടത്തും. രണ്ടിന് തമ്പാനൂര്‍ ശിക്ഷക് സദനില്‍ ജനശ്രീ മിഷന് സംസ്ഥാന സമിതി ചേരും.
വൈകുന്നേരം നാലിന് ‘കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ജനശ്രീ സുസ്ഥിര വികസന മിഷന്റെ പങ്ക്’ എന്ന വിഷയത്തില്‍ സെമിനാര്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
ജനശ്രീ മിഷന് സംസ്ഥാന നിര്‍വാഹകസമിതി അംഗം ഡോ. എം.ആര്. തമ്പാന് അധ്യക്ഷത വഹിക്കും. മൂന്നിനു രാവിലെ 10ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യാതിഥിയായിരിക്കും. ജനശ്രീ മിഷന് ചെയര്മാന് എം.എം. ഹസന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സെക്രട്ടറി ബി.എസ്. ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കെ.സി. ജോസഫ്, ചെറിയാന് ഫിലിപ്പ്, പാലോട് രവി, അഡ്വ. വിതുര ശശി, മറിയാമ്മ ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്നു നടക്കുന്ന ചര്ച്ചാസമ്മേളനത്തില് ജനശ്രീ മിഷന് സംസ്ഥാന ട്രഷറര്‍ മേരി കുര്യന് അധ്യക്ഷത വഹിക്കും.