സിഎല്‍സി പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തി
Saturday, January 25, 2025 2:18 AM IST
കൊച്ചി: സംസ്ഥാന സിഎല്‍സിയുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സാജു തോമസ് അധ്യക്ഷത വഹിച്ചു. പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.
സെക്രട്ടറി ഷോബി കെ. പോള്‍, വൈസ് പ്രസിഡന്റുമാരായ സിനോബി ജോയ്, ഡോണ ഏണസ്റ്റിന്, ഓര്‍ഗനൈസര്‍ ബിബിന്‍ പോള്‍, ദേശീയ നിര്‍വാഹക സമിതി അംഗം ഷീല ജോയ്, വരാപ്പുഴ അതിരൂപത പ്രസിഡന്റ് അലന് പി. ടൈറ്റസ് എന്നിവര്‍ സംസാരിച്ചു.