അഭിമന്യു കൊലക്കേസ്: വിചാരണ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കോടതി
Saturday, January 25, 2025 2:18 AM IST
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിച്ച് ഒമ്പതു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചു.
നടന് ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അഭിമന്യു കേസിന്റെ നടപടികള്‍ തുടങ്ങുമെന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് വ്യക്തമാക്കിയത്.