ഒഎൻഒഎസ് പദ്ധതിയിൽ കേംബ്രിജ് യൂണിവേഴ്സിറ്റിയും
Saturday, January 25, 2025 2:18 AM IST
കൊച്ചി: രാജ്യമെങ്ങും അക്കാദമിക്, ഗവേഷണ മികവ് വര്‍ധിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരു രാഷ്ട്രം ഒരു സബ്സ്ക്രിപ്ഷന് (ഒഎൻഒഎസ്) പദ്ധതിയിൽ കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസ് പങ്കാളികളാകും.
ഉന്നത നിലവാരമുള്ള ഗവേഷണവും പിയര്‍ - റിവ്യൂ ചെയ്ത ലേഖനങ്ങളും പ്രയോജനപ്പെടുത്താന്‍ ഇന്ത്യയിലെ അക്കാദമിക് സമൂഹത്തെ പ്രാപ്തരാക്കുന്നതിനാണു സഹകരണമെന്ന് അധികൃതർ അറിയിച്ചു.