കാർഷിക ശില്പശാല
Saturday, January 25, 2025 2:18 AM IST
കായംകുളം: കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനത്തിന്റെ (സിപിസിആർഐ) ആഭിമുഖ്യത്തിൽ 27 ന് ‘മാറുന്ന കാർഷിക മേഖലയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കുമെന്ന് കായംകുളം പ്രാദേശിക കേന്ദ്രം മേധാവി ഡോ. റെജി ജേക്കബ് തോമസ് അറിയിച്ചു.
കുഫോസ് വൈസ് ചാൻസിലർ ഡോ. ടി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും. സിപിസിആർഐ ഡയറക്ടർ ഡോ. കെ.ബി. ഹെബ്ബർ അധ്യക്ഷത വഹിക്കും.
നെതർലാൻഡ്സ് മുൻ അംബാസിഡർ വേണു രാജാമണി, പ്ലാനിംഗ് ബോർഡ് അംഗം ഡോ. ജിജു.പി അലക്സ് എന്നിവർ മുഖ്യാതിഥികളാകും.
കേരള കാർഷിക സർവകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചു തയാറാക്കിയ ’ഹോർത്തുസ് മലബാറിക്കസ് ’ എന്ന വീഡിയോ ഡോക്കുമെന്ററിയുടെ പ്രകാശനം വേണു രാജാമണി നിർവഹിക്കും.