വിമാനത്താവളം റൺവേയിലേക്കു മതിൽ ചാടിക്കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ
Saturday, January 25, 2025 2:18 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിലേക്ക് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
എയർ ട്രാഫിക് കൺട്രോൾ ടവറിന് സമീപത്തെ മതിൽ ചാടാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയാണ് സിഐഎസ്എഫിന്റെ പിടിയിലായത്. ഇയാളെ പിന്നീട് നെടുമ്പാശേരി പോലീസിനു കൈമാറി.
തിരിച്ചറിയൽ രേഖകളൊന്നും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. പരസ്പരവിരുദ്ധമായാണു സംസാരിച്ചത്. മനോദൗർബല്യം ഉണ്ടെന്നു കരുതുന്ന ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.