കൊല്ലപ്പെട്ടത് മിന്നുമണിയുടെ അമ്മാവന്റെ ഭാര്യ
Saturday, January 25, 2025 2:51 AM IST
മാനന്തവാടി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യ.
""വളരെ ഞെട്ടിക്കുന്ന വാർത്തയാണ് അല്പം മുന്പ് കേൾക്കാൻ ഇടയായത്. മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്. കടുവയെ എത്രയും പെട്ടെന്നു പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്നു പ്രതീക്ഷിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു’’. മിന്നുമണി ഫേസ്ബുക്കിൽ കുറിച്ചു.