സംവിധായകന് ഷാഫി അതീവ ഗുരുതരാവസ്ഥയില്‍
Saturday, January 25, 2025 2:18 AM IST
കൊച്ചി: ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന് ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നത്.
കഴിഞ്ഞ 16നാണ് ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.
കല്യാണരാമന്, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.