ദേവാലയങ്ങളിൽ തിരുനാൾ
1496761
Monday, January 20, 2025 1:45 AM IST
കൊഴുക്കുള്ളി
നിത്യസഹായ മാതാ
കൊഴുക്കുള്ളി: നിത്യസഹായ മാതാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും നിത്യസഹായ മാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാളിനു ഫാ. സാ ജൻ പിണ്ടിയാൻ കൊടിയേറ്റി. 25, 26, 27 തീയതികളിലാണ് തിരുനാൾ.
25ന് രാവിലെ 6.15ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ, അമ്പ് ആശീർവദിക്കൽ എന്നിവയ്ക്ക് വികാരി ഫാ. ബാസ്റ്റിൻ ആലപ്പാട്ട് കാർമികത്വം വഹിക്കും. 26ന് രാവിലെ 10 നുള്ള ആഘോഷമായ തിരുനാൾ ഗാന പൂജയ്ക്ക് ഫാ. ജിയോ കോട്ടോളി സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ തിരുനാൾ സന്ദേശം നൽകും. വൈകീട്ട് 4.30നുള്ള ദിവ്യബലിയെത്തുടർന്ന് തിരുനാൾ പ്രദക്ഷിണം. 27ന് വൈകിട്ട് ഏഴിന് കെസിവൈഎം ഒരുക്കുന്ന കൊച്ചിൻ കലാഭവന്റെ തിരുമുറ്റമേളം.
പെരുവല്ലൂർ
സെന്റ് ആന്റണീസ്
പൂവത്തൂർ: പെരുവല്ലൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊ ടിയേറി. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ കൊടിയേറ്റി. ഇടവക വികാരി ഫാ. ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ തിരുക്കർമങ്ങൾക്കു സഹകാർമികനായി.
കൊടിയേറ്റം മുതൽ തിരുനാൾദിനം വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് ആറിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ദേവാലയ വൈദ്യുതി ദീപാലങ്കര സ്വിച്ച് ഓൺ പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോ നിർവഹിക്കും. തുടർന്ന് മേളം ഫ്യൂഷൻ. ശനിയാഴ്ച വൈകീട്ട് നടക്കുന്ന വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച എന്നിവയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികനാകും. തുടർന്ന് ഗാനമേള.
തിരുനാൾദിനമായ ഞായറാഴ്ച രാവിലെ 10 നുള്ള തിരുനാൾ ഗാനപൂജയ്ക്ക് പറപ്പൂർ ഫൊറോന വികാരി ഫാ. സെബി പുത്തൂർ മുഖ്യകാർമികനാകും. ഫാ. പ്രിൻസ് ചിരിയങ്കണ്ടത്ത് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം.
രാത്രി 11 ന് യൂണിറ്റുകളിൽനിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും. കൈക്കാരന്മാരായ മാളിയമ്മാവ് ചാക്കോച്ചൻ, കുഞ്ഞിപ്പാലു കൂത്തൂർ, ഷാന്റോ തട്ടിൽ, തിരുനാൾ ജനറൽ കൺവീനർ ജോഫി കൂത്തൂർ, ബാബു. കെ. മുട്ടത്ത്, അഭിഷേക് ആന്റണി എന്നിവരടങ്ങുന്ന കമ്മിറ്റി തിരുനാളിനു നേതൃത്വം നൽകും.
അയ്യന്തോൾ സെന്റ്
മേരീസ് അസംപ്ഷൻ
തൃശൂർ: അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ ഇടവകയിലെ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ കൊ ടിയേറ്റം പൂത്തോൾ കാൽവരി ആശ്രമം സുപ്പീരിയർ ഫാ. ലോട്ടസ് ഗാഡിയൻ നിർവഹിച്ചു. വികാരി ഫാ. വർഗീസ് എടക്കളത്തൂർ, കണ്‍വീനർമാരായ നിക്കോളാസ് വടക്കൻ, ജെയിംസ് മുട്ടിക്കൽ, സാൻജോ സൈമണ്‍, ജോ ണ്സൻ കാഞ്ഞിരത്തിങ്കൽ, കൈ ക്കാരൻ ജോഷി തട്ടിൽ, സെബാസ്റ്റ്യൻ, വിൽസണ്‍, അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി. 27 വരെയാണ് തിരുനാൾ ആഘോഷം.
തിങ്കൾ മുതൽ വെള്ളിയാഴ്ചവരെ എല്ലാദിവസവും വൈകീട്ട് 6.30ന് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. 24ന് വൈകീട്ട് 7.45 ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ വെസ്റ്റ് സിഐ ലാൽകുമാർ നിർവഹിക്കും. 25ന് രാവിലെ 6.30 ന് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, കൂട് തുറക്കൽ, പ്രസുദേന്തി വാഴ്ച. രാത്രി 10ന് വാദ്യമേളങ്ങളോടെ അന്പ് പ്രദക്ഷിണങ്ങളുടെ സമാപനം.
26ന് രാവിലെ 6.30 നും 10 നും വൈകീട്ട് അഞ്ചിനും വിശുദ്ധ കുർബാന. 27നു രാവിലെ 6.30ന് കുർബാന, വൈകുന്നേരം ഏഴിനു ഗാനമേള. ഫെബ്രുവരി രണ്ടിന് എട്ടാമിടം.
വരടിയം
സെന്റ് ആന്റണീസ്
വരടിയം: സെന്റ്് ആന്റണീസ് ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും അന്പുതിരുനാളിനു ഫാ. ജോണ്സണ് ചിറ്റിലപ്പിള്ളി കൊടിയേറ്റി. 25,26,27 തീയതികളിലാണ് തിരുനാൾ.
24 ന് വൈകീട്ടുള്ള വിശുദ്ധ കുർബാനയ്ക്ക് പുഷ്പസമർപ്പണം. 25 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, കൂടുതുറക്കൽ ശുശ്രൂഷ എന്നിവയ്ക്ക് ഫാ. നോബി അന്പൂക്കൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കുടുംബയൂണിറ്റുകളിലേക്കുള്ള അന്പ്, വള ആശിർവാദം. വൈകിട്ട് അന്‍പു സമാപനം.
26 ന് രാവിലെ പത്തിനുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാർമിക ത്വം വഹിക്കും. ഫാ.തോമസ് പൂപ്പാടി തിരുനാൾ സന്ദേശം നൽകും. ഫാ. ഷിജോ പൊട്ടത്തുപറന്പിൽ സഹകാർമികത്വം വഹിക്കും. വൈകിട്ട് നാലിന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വൈകീട്ട് ഏഴിന് ബാൻഡ് മേളം - രാഗദീപം മുണ്ടത്തിക്കോട്.
27 ന് രാവിലെ 6. 30ന് ഇടവകയിലെ സകല മരിച്ചവർക്കും വേണ്ടിയുള്ള വിശുദ്ധ കുർബാനയ് ക്ക് വികാരി ഫാ. ആന്റോ ചിറയത്ത് മുഖ്യകാർമികത്വം വഹിക്കും.