കുളത്തിലെ മാലിന്യത്തിൽനിന്ന് പകർച്ചവ്യാധി ഭീതി
1496754
Monday, January 20, 2025 1:45 AM IST
പെരിഞ്ഞനം: കുളത്തിലെ മാലിന്യത്തിൽനിന്ന് പകർച്ചവ്യാധി ഭീതി. പെരിഞ്ഞനം പുളിഞ്ചോട് ദേശീയപാതയ്ക്ക് സമീപമുള്ള കുളത്തിൽ മാലിന്യം നിക്ഷേപിക്കുന്നതുമൂലം സംക്രമിക രോഗങ്ങൾ വരാനുള്ള സാധ്യത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പതിനൊന്നാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്രകടനം നടത്തി.
കൊറ്റംകുളം സെന്ററിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിനുശേഷംചേർന്ന യോഗം ഡിസിസി സെകട്ടറി സി.സി. ബാബുരാജ് ഉദ്ഘാടനംചെയ്തു. കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് സുധാകരൻ മണപ്പാട്ട് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെമ്പർ സി.പി. ഉല്ലാസ്, കോൺഗ്രസ് കയ്പമംഗലം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ. കുട്ടൻ, ബ്ലോക്ക് സെക്രട്ടറിമാരായ കെ.എം. ബാബു, സി.പി. അനിൽ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എം. ദിനേഷ് തുടങ്ങിയവർ നേതൃത്വംനൽകി.