ജൂബിലേറിയന്മാരെ അനുമോദിച്ചു
1496757
Monday, January 20, 2025 1:45 AM IST
ആനന്ദപുരം: സന്യാസത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന സിസ്റ്റര്‍ സരിത റോസ് എസ്എംഎംഐയുടെയും പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. ജോണ്‍ ഫ്രാന്‍സിസ് എസ്ജെയെയും അനുമോദിച്ചു. ദിവ്യബലിയെത്തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ജൂബിലേറിയന്മാരെ അനുമോദിച്ചു.
ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍ യോഗം ഉദ്ഘാടനംചെയ്തു. ഫാ. പോള്‍ ഇളംകുന്നപ്പുഴ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആനന്ദപുരം വികാരി ഫാ. ജോണ്സണ് തറയില്‍ അനുഗ്രഹപ്രഭാഷണംനടത്തി. ഫാ. ജോയ് കടമ്പാട്ട്, ഫാ. ഗ്രേഷ്യസ് സ്റ്റീഫന്‍ എസ്ജെ, അഡ്വ.ഇ.ടി. തോമസ്, ഫാ. കിന്‍സ് ഇളംകുന്നപ്പുഴ, സിസ്റ്റര്‍ പ്രസൂണ്‍ സിഎംസി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.