സൗജന്യ ചികിത്സാ ക്യാന്പ് നടത്തി
1496759
Monday, January 20, 2025 1:45 AM IST
തൃശൂർ: ലൂർദ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ വോയ്സും തൃശൂർ ഐഎംഎയും സംയുക്തമായി സൗജന്യ ചികിത്സാ ക്യാന്പ് നടത്തി. ന്യൂറോളജി വിഭാഗത്തിൽപെട്ട രോഗങ്ങൾക്കായിരുന്നു ചികിത്സാ ക്യാന്പ്. തൃശൂർ ഐഎംഎ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, ഡോ. ജോയി മുത്തുപിടിക, ഡോ. ഫിറോസ് ഖാൻ, ഡോ. രഘുനാഥ് എന്നിവർ നേതൃത്വം നൽകി. ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ സൗജന്യമായി നൽകി. മരുന്നുകൾ സ്പോണ്സർ ചെയ്തത് തൃശൂർ ധർമോദയം കന്പനിയാണ്. ഇളവുകളോടെ പോളി ക്ലിനിക്കിൽ ടെസ്റ്റുകൾക്കുള്ള സൗകര്യമൊരുക്കി.
കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.എം. ഫ്രാൻസിസ്, നടത്തുകൈക്കാരൻ തോമസ് കോനിക്കര, സി.ആർ. ആന്റോ, ജനറൽ കണ്‍വീനർ സോളി കവലക്കാട്ട്, ബോബി ചിറക്കേക്കാരൻ, ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, പോൾ മേയ്ക്കാട്ടുകുളം, അൽഫോണ്‍സാ സിംസണ്‍ എന്നിവർ നേതൃത്വം നൽകി.