വിദ്യാലയങ്ങളില്‍ വാര്‍ഷികം
1496756
Monday, January 20, 2025 1:45 AM IST
മറ്റത്തൂര്‍: ചെമ്പുചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 97-ാമത് വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റഹീം വീട്ടിപറമ്പില്‍ ഉദ്ഘാടനംചെയ്തു.
പിടിഎ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷതവഹിച്ചു. ചലച്ചിത്ര നടി എം.എം. ശ്രീലക്ഷ്മി മുഖ്യാതിഥിയായിരുന്നു. വിരമിക്കുന്ന അധ്യാപിക ബീന കുര്യന് ചടങ്ങില്‍ യാത്രയയപ്പുനല്കി. ജില്ലാപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.വി. വല്ലഭന്, മറ്റത്തൂര്‍ പഞ്ചായത്ത് അംഗങ്ങളായ എന്‍.പി. അഭിലാഷ്, സീബ ശ്രീധരന്, ശാന്തി ബാബു, ജിഷ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികവും സിൽവർ ജൂബിലി സമാപനസമ്മേളന ഉദ്ഘാടനവും ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
ഫാ. ലിജു പോൾ പറമ്പേത്ത് അധ്യക്ഷതവഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. സിജോ ഇരുമ്പൻ സോവനീർ പ്രകാശനം ചെയ്ത് മുഖ്യപ്രഭാഷണംനടത്തി. പ്രിൻസിപ്പല്‍ പി.കെ. ആന്റു, പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, ബ്ലോക്ക് മെമ്പർ ജേക്കബ് പീണിക്കപറമ്പിൽ, പിടിഎ പ്രസിഡന്റ് ജോൺ പാറയ്ക്കൽ, അഡ്വൈസറി ബോർഡ് കൺവീനർ ജോർജ് തീതായി, ഹൈസ്കൂൾ എച്ച്എം എം.ടി. ജയ്സൺ എന്നിവർ പ്രസംഗിച്ചു.