കാരുണ്യസ്പർശമേകി അഫ്റ ഫാത്തിമയുടെ ജന്മദിനം
1496752
Monday, January 20, 2025 1:45 AM IST
കയ്പമംഗലം: പിറന്നാൾ ആഘോഷത്തിന് കേക്ക് മുറിയും ആഘോഷങ്ങളുമില്ല പകരം നന്മയുടെ സ്പർശമേകി അഫ്റ ഫാത്തി മയുടെ ബെർത്ത് ഡേ.
മതിലകം പഞ്ചായത്തിലെ പുന്നയ്ക്കബസാർ കാതിക്കോട് കല്ലിപ്പറമ്പിൽ റസീലിന്റെയും സാബിറയുടെയും മകൾ അഫ്റ ഫാത്തിമയുടെ പിറന്നാൾ ആഘോഷമാണ് വ്യത്യസ്തമായത്.
പ്രിസം പാലിയേറ്റിവ് കെയർ സൊസൈറ്റിയിലേക്ക് കഫം വലിച്ചെടുക്കുന്നതിനുള്ള മെഷീൻ സംഭാവനചെയ്തു തിളക്കമുള്ള ജന്മദിനാഘോഷമാക്കിമാറ്റി അഫ്റയുടെ മാതാപിതാക്കൾ.
പ്രിസം ഉപദേശകസമിതി കൺവീനർ ഹംസ വൈപ്പിപ്പാടത്ത്, ജനറൽ സെക്രട്ടറി ടി.സി. രാമനാഥൻ, ട്രഷറർ വിബിൻ ബാഹുലേയൻ, എന്നിവർചേർന്ന് ഏറ്റുവാങ്ങി. ഷിയാസ്, ലുലു, ഷിനോദ് പുന്നക്കുഴി തുടങ്ങിയവർ പങ്കെടുത്തു.