ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം​വാ​ര്‍​ഡി​ലെ വാ​രി​ക്കാ​ട്ട്വീ​ട്ടി​ല്‍ സ​ദാ​ന​ന്ദ​ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ല്‍ സം​ര​ക്ഷ​ണ​മൊ​രു​ങ്ങി. വ​യോ​ധി​ക​നാ​യ സ​ദാ​ന​ന്ദ​ന്‍(68) പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​യാ​ലും സം​ര​ക്ഷി​ക്കാ​ന്‍ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലും ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു.

വി​ഷ​യം ലോ​ട്ട​റി തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ഏ​രി​യാ​സെ​ക്ര​ട്ട​റി ഷാ​ജി മ​ന്ത്രി ബി​ന്ദു​വി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. ഒ​റ്റ​പ്പെ​ട്ട വ​യോ​ധി​ക​ന്‍റെ സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും എ​ത്ര​യും​വേ​ഗം ഉ​റ​പ്പാ​ക്കാ​ന്‍ മ​ന്ത്രി തൃ​ശൂ​ര്‍ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. പ്ര​ദീ​പ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഓ​ര്‍​ഫ​നേ​ജ് കൗ​ണ്‍​സി​ല​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. സ​ദാ​ന​ന്ദ​ന്‍ വി​വാ​ഹി​ത​നും മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. ക​ഴി​ഞ്ഞ 23 വ​ര്‍​ഷ​മാ​യി സ​ദാ​ന​ന്ദ​ന്‍ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. ത​ന്‍റെ ഇ​ട​തു​കൈ​യ്ക്കും ഇ​ട​തു​കാ​ലി​നും ത​ള​ര്‍​ച്ച​വ​ന്ന​തോ​ടെ ജോ​ലി​ക്കു​പോ​വാ​നോ സ്വ​യം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നോ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍​മൂ​ലം വീ​ടു​വി​ട്ടി​റ​ങ്ങി​യ സ​ദാ​ന​ന്ദ​ന്‍ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം​മാ​റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​വി​ടെ​യും ര​ണ്ടു പ്രാ​യ​മാ​യ​വ​ര്‍​മാ​ത്രം ഉ​ള്ള​തി​നാ​ലാ​ണ് ത​നി​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്ക​ണം എ​ന്ന​റി​യി​ച്ച​ത്. മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പ് സ​ദാ​ന​ന്ദ​നെ കോ​ട്ട​പ്പ​ടി​യി​ലു​ള്ള അ​ഭ​യ​ഭ​വ​ന്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‌ സൗ​ക​ര്യ​മൊ​രു​ക്കി. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഓ​ര്‍​ഫ​നേ​ജ് കൗ​ണ്‍​സി​ല​ര്‍ ദി​വ്യ അ​ബി​ഷ്, കു​റു​പ്പം​റോ​ഡ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ര്‍, ബ​ന്ധു ര​വീ​ന്ദ്ര​ന്‍ ബ​ന്ധു, സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ജീ​വ​ന്‍ ലാ​ല്‍ എ​ന്നി​വ​ര്‍​ചേ​ര്‍​ന്ന് സ​ദാ​ന​ന്ദ​നെ അ​ഭ​യ​ഭ​വ​ന്‍ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു.