റോഡ് സുരക്ഷ ബോധവൽക്കരണം
1496760
Monday, January 20, 2025 1:45 AM IST
തൃശൂർ: മണ്ണുത്തി ഡോണ്‍ബോസ്കോ കോളജിലെ എൻഎസ്എസ് വോളന്റിയേഴ്സും ട്രാഫിക് പോലീസും നെഹ്റു യുവകേന്ദ്രവും ചേർന്നു കിഴക്കേക്കോട്ടയിൽ മധുരം വിതരണം ചെയ്തു റോഡ് സുരക്ഷാ ബോധവത്കരണം നടത്തി.
സിഐ ലീലാഗോപൻ, എഎസ്ഐ സുധീഷ് കുമാർ, നെഹ്റു യുവകേന്ദ്ര പ്രതിനിധികളായ ബിൻസി, കെ.ആർ. ശ്രീജിത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ.എസ്. അജീഷ്, സഹ പ്രോഗ്രാം ഓഫീസർ ഡെൽമ ഡൊമിനി, ഡോ. ഫിലമിൻ എന്നിവർ പങ്കെടുത്തു.