ജനശ്രദ്ധയാകര്‍ഷിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്റെ ഇലക്ട്രിക് വാഹന പ്രദര്‍ശനം
1496755
Monday, January 20, 2025 1:45 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനത്ത് ഒരുക്കിയ ഇലക്ട്രിക് വാഹനപ്രദര്‍ശനം ജനശ്രദ്ധ നേടി.
ടൊയോട്ട, ഹ്യുണ്ടായി, കിയ, ടാറ്റ, ബിഎംഡബ്ല്യു, എംജി എന്നീ കമ്പനികളുടെ ഇലക്ട്രിക് കാറുകള്‍, ഹൈകോണ്‍, എയ്സ് എന്നീ കമ്പനികളുടെ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍, അള്‍ട്രാവയലറ്റ്, റിവോള്‍ട്ട്, ഈതര്‍, ഇലക്ട്രാടെക് എന്നീ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ എന്നിവയായിരുന്നു പ്രദര്‍ശനത്തില്‍. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ചേര്‍ന്ന് രൂപകല്പന ചെയ്ത ഓഫ് റോഡ് വാഹനങ്ങളും പുനരുപയോഗ ഊര്‍ജമേഖലയിലെ വിവിധ കമ്പനികളുടെ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. പ്രദര്‍ശനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയി ഉദ്ഘാടനംചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷതവഹിച്ചു.
ചടങ്ങില്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, ജിഷ ജോബി, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. മില്‍നര്‍ പോള്‍, ഫാ. ജോജോ അരീക്കാടന്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി. ജോണ്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലകട്രോണിക്സ് വിഭാഗം മേധാവി ഡോ. എ.എന്‍. രവിശങ്കര്‍, ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. നിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.