അനധികൃത തട്ടുകട പൊളിച്ചുമാറ്റി
1483914
Monday, December 2, 2024 9:39 AM IST
കുന്നംകുളം: നഗരസഭ പരിധിയിൽ തിരുത്തിക്കാട് - തുറക്കുളം റോഡിൽ വാഹന ഗതാഗതത്തിനു തടസമായും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലും തിരുത്തിക്കാട് പ്രവർത്തിച്ചിരുന്ന അനധികൃത തട്ടുകട നഗരസഭ പൊ തുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഇന്നലെ പോലീസ് സഹായത്തോടെ പൊളിച്ചു നീക്കി.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ. രഞ്ജിത്ത്, കുന്നംകുളം എസ് ഐ ബിജു, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. രശ്മി, പി.പി. വിഷ്ണു, ശുചീകരണവിഭാഗം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണു തട്ടുകട പൊളിച്ചുനീക്കിയത്.