മൂന്നു ഡയാലിസിസ് മെഷീനുകളും സോളാർ സിസ്റ്റവും നല്കി മണപ്പുറം ഫൗണ്ടേഷൻ
1483124
Friday, November 29, 2024 8:12 AM IST
തൃശൂർ: പെരിങ്ങോട്ടുകര അസോസിയേഷൻ ഡയാലിസിസ് സെന്ററിലേക്ക് മൂന്നു ഡയാലിസിസ് മെഷീനുകളും സോളാർ സിസ്റ്റവും നൽകി മണപ്പുറം ഫൗണ്ടേഷൻ. ബിപിഎൽ വിഭാഗത്തിലുള്ള രോഗികൾക്കു സൗജന്യമായും മറ്റു വിഭാഗങ്ങൾക്കു മിതമായ നിരക്കിലും ഡയാലിസിസ് സൗകര്യം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് ഉപകരണങ്ങൾ നൽകിയത്.
മണപ്പുറം ഫൗണ്ടേഷന്റെ അസോസിയേറ്റായി പ്രവർത്തിക്കുന്ന പെരിങ്ങോട്ടുകര അസോസിയേഷൻ ഡയാലിസിസ് സെന്ററിനു നൽകുന്ന പ്രതിമാസ ധനസഹായത്തിനു പുറമേയാണിത്. സെന്ററിൽ നടന്ന ചടങ്ങ് മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ മേഖലയിലുൾപ്പടെ നിരവധി സേവന പ്രവർത്തനങ്ങളാണ് ഇതിനോടകം പൂർത്തീകരിച്ചിട്ടുള്ളത്.
സി.സി. മുകുന്ദൻ എംഎൽഎ, അന്തിക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശി ധരൻ, അസോസിയേഷൻ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സുഗുണൻ കൊട്ടേ ക്കാട്ട്, മണപ്പുറം സിഇഒ ജോർജ് ഡി. ദാസ്, സിഎസ്ആർ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ തുട ങ്ങിയവർ പങ്കെടുത്തു.