ഒരു നാടിന്റെ സംസ്കാരം വേദനിക്കുന്നവരെ പരിഗണിക്കുന്നതാണ്: ബിഷപ്
1483120
Friday, November 29, 2024 8:12 AM IST
ചാലക്കുടി: ഒരു നാടിന്റെ സംസ്കാരം എന്നതു നാട്ടിലുളള ഏറ്റവും വേദനിക്കുന്നവരെ പരിഗണിക്കുന്നതാണെന്ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ.
മർച്ചന്റ്സ് അസോസിയേഷൻ യൂത്ത്വിംഗ് ദേശീയോത്സവ് ടൗൺ അമ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ജീവകാരുണ്യ സഹായനിധിവിതരണവും നിർവഹിച്ച് സംസാരിക്കയായിരുന്നുബിഷപ്. മൂന്നുലക്ഷം രൂപയുടെ ജീവകാരുണ്യ സഹായവിതരണവും ബിഷപ് നിർവഹിച്ചു. പ്രസിഡന്റ്് ജോയി മൂത്തേടൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ് മുഖ്യതിഥിയായിരുന്നു.
ഡിവൈഎസ്പി കെ. സുമേഷ്, ജോണി മേച്ചേരി, പി.ജെ. പ്രദീപ് തുടങ്ങിയവരിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചു. സെന്റ്് മേരിസ് ഫൊറോന വികാരി ഫാ. വർഗീസ് പത്താടൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, സെന്റ്് ജെയിംസ് ഹോസ്പിറ്റൽ അസി. ഡയറക്ടർ ഫാ. ജോസഫ് ഗോപുരൻ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കൗൺസിലർ നിത പോൾ, ചാലക്കുടി പള്ളി തിരുനാൾ കമ്മിറ്റി കൺവീനർ ഷൈബു മാളക്കാരൻ, ടൗൺ അമ്പ്കമ്മിറ്റി ചെയർമാൻ ദേവസിക്കുട്ടി പനേക്കാടൻ, ജനറൽ കൺവീനർ ബാബു മേലേടത്ത്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറർ ഷൈജു പുത്തൻപുരക്കൽ, യൂത്ത് വിംഗ് പ്രസിഡന്റ്് ലിന്റോ തോമസ്, വനിതാ വിംഗ് പ്രസിഡന്റ്് സിന്ധു ബാബു, അസോസിയേഷൻ വൈസ് പ്രസിഡന്റ്് ചന്ദ്രൻ കൊളത്താപ്പിള്ളി, ജോബി മേലേടത്ത്, റെയ്സൺ ആലുക്ക എന്നിവർ പ്രസംഗിച്ചു.