കോട്ടപ്പുറം രൂപത സമുദായ ദിനാചരണം
1483900
Monday, December 2, 2024 9:29 AM IST
കൊടുങ്ങല്ലൂർ: നമ്മളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളിൽ വിശ്വാസം അർപ്പിച്ച് ലക്ഷ്യങ്ങൾ നേടാൻ കഴിയട്ടെയെന്നും അതിലൂടെ മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ നമ്മുക്ക് കഴിയണമെന്നും ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. കെഎൽസിഎ കോട്ടപ്പുറം രൂപത നടത്തിയ സമുദായദിനാചരണവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ധേഹം.
കോട്ടപ്പുറം ആൽബർടൈൻ അനിമേഷൻ സെന്ററിൽ ഇന്നലെ നടന്ന പരിപാടിയിൽ കെഎൽസിഎ രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. ജോയ് ഗോതുരുത്ത് സമുദായദിന സന്ദേശം നൽകി. കെസിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാൻസിസ്, ഷൈജ, അലക്സ് താളൂപ്പാടത്ത്, പി.എഫ്. ലോറൻസ്, ടോമി തൗണ്ടശേരി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്കാര ജേതാവ് ജിജോ ജോൺ പുത്തേഴത്ത്, ജൂണിയർ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ പി.എ. എയ്ഞ്ചൽ, കടലിൽ 500 മീറ്റർ നീന്തി ലോകറേക്കോർഡ് കരസ്ഥമാക്കിയ സാൻഡ്രിയ ഫാന്റിൻ, സെഫാനിയ ഫാന്റിൻ എിവരെയും രൂപതയിലെ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, പിജി തുടങ്ങി പിഎച്ച്ഡി വരെ ഉന്നതവിജയം കരസ്ഥമാക്കിയ 180 വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.