ട്രാംവേ മ്യൂസിയം; ഇനിയും നിർമാണം ആരംഭിച്ചില്ല
1483628
Sunday, December 1, 2024 7:15 AM IST
ചാലക്കുടി: ട്രാംവേ റെയിൽ പൈതൃകമ്യൂസിയം നിർമാണപ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല. സംരക്ഷണ പ്രവർത്തികളുടെ ഉദ്ഘാടനം ഒരുവർഷം മുമ്പ് നടത്തിയതായിരുന്നു. 2.84 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന മ്യൂസിയം സജ്ജീകരണപ്രവൃത്തിയുടെ ആദ്യഘട്ടത്തിൽ നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
നിർമാണം, ഫ്ലോറിംഗ്, പെയിന്റിംഗ്, ജനലുകളും വാതിലുകളും സ്ഥാപിക്കൽ എന്നിവയുടെ നിർവഹണചുമതല പുരാവസ്തുവകുപ്പ് എന്ജിനീയറിംഗ് വിഭാഗത്തിനാണ്. ട്രാംവേ മ്യൂസിയം സജ്ജീകരിയ്ക്കുന്ന രണ്ടാംഘട്ട പ്രവർത്തികളുടെ നിർവഹണചുമതല കേരള മ്യൂസിയത്തിനായിരുന്നു.
ജലസേചനവകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന 50 സെന്റ് സ്ഥലം രണ്ടുവർഷം മുൻപ് ട്രാംവേ മ്യൂസിയം സജീകരണത്തിനായി പുരാവസ്തുവകുപ്പിന് കൈമാറിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപനങ്ങളും ചടങ്ങുകളുമല്ലാതെ ഒന്നും നടക്കുന്നില്ല.