വയോധികൻ മരിച്ചനിലയിൽ
1483668
Sunday, December 1, 2024 11:57 PM IST
വടക്കാഞ്ചേരി: കഴുത്തിൽ കുരുക്കിട്ട് കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു. മാരാത്തുകുന്ന് ഉന്നതിയിലെ തൊട്ടേക്കാട് വീട്ടിൽ മണ്ണ് ചന്ദ്രൻ എന്ന് അറിയപ്പെടുന്ന ചന്ദ്രൻ(73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സെത്തി ചന്ദ്രനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.