ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ശാ​സ്ത്ര​ബോ​ധ​വും ശാ​സ്ത്രാ​ഭി​രു​ചി​യും വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജ് ഇ​കെ​എ​ന്‍ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ദൈ​നം ദി​ന ജീ​വി​ത​ത്തി​ലെ ര​സ​ത​ന്ത്രം എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​ട​ത്തി. സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ്് പ്ര​ഫ​സ​ര്‍ ഡോ. ​എ.​എ​ല്‍. മ​നോ​ജ് ആ​ണ് ക്ലാ​സ് ന​യി​ച്ച​ത്.

സെ​ന്‍റ്് ജോ​സ​ഫ് കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​അ​ഞ്ജ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ല്‍ ഇ​കെ​എ​ന്‍ കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ്് ഡോ. ​മാ​ത്യു പോ​ള്‍ ഊ​ക്ക​ന്‍, ഡോ. ​സോ​ണി ജോ​ണ്‍, ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍, കെ. ​മാ​യ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.