ബൈക്ക് യാത്രികൻ ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു
1483669
Sunday, December 1, 2024 11:57 PM IST
മണ്ണുത്തി: പറവട്ടാനി ഇന്ത്യൻ ബാങ്കിനു മുൻവശം ബസിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പാലക്കാട് വള്ളിയോട് പടിഞ്ഞാറെക്കാട് തത്തനാടം വേലായുധൻ മകൻ വിനു (32) ആണ് മരിച്ചത്.
മറ്റൊരു ബൈക്കിൽ തട്ടിയ വാഹനം നിയന്ത്രണം വിട്ട് ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. മണ്ണുത്തി-മാടക്കത്ര റൂട്ടിലോടുന്ന കെവീസ് ബസിന്റെ അടിയിലേക്കാണ് വീണത്. ഉടൻതന്നെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയ ഭാര്യയെ കൊണ്ടുവരുവാൻ പോകുമ്പോഴായിരുന്നു അപകടം. മണ്ണുത്തി പോലിസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് നടക്കും. അമ്മ:പരേതയായ ലക്ഷ്മി. മകൾ:അഭിനയ. സഹോദരങ്ങൾ:ബിന്ദു, ഉഷ, വിനിത.