ദേവാലയങ്ങളിൽ തിരുനാൾ
1483916
Monday, December 2, 2024 9:39 AM IST
വടക്കാഞ്ചേരി സെന്റ്
ഫ്രാൻസിസ് ഫൊറോന
വടക്കാഞ്ചേരി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ ഫ്രാൻ സിസ് സേവ്യറിന്റെ 472-ാമത് മരണത്തിരുനാൾ നാളെ ആഘോഷിക്കും. ഞായറാഴ്ച രാവിലെ പള്ളിയിൽ നടന്ന തിരുക്കർമങ്ങൾക്കുശേഷം കൊടിയേറ്റവും നടന്നു.
തിരുനാൾ ദിനമായ നാളെ രാവിലെ 5.45 ന് വിശുദ്ധ കുർബാന തുടർന്ന് രൂപം എഴുന്നള്ളിച്ച് വെയ്ക്കൽ, നേർച്ച ഭക്ഷണം ആശീർവദിക്കൽ. തുടർന്ന് ഏഴിന് വിശുദ്ധ കുർബാന, 8.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വണങ്ങൽ. ഫൊറോന വികാരി ഫാ. വർഗീസ് തരകൻ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും. അസി. വികാരി ഫാ. സന്തോഷ് അന്തിക്കാട്ട് സഹകാർമികനാകും. തുടർന്ന് സൗജന്യ ശ്രാദ്ധയൂട്ട് ഉണ്ടാകും.
പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന
തൃശൂർ: പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഊട്ടുതിരുനാളിന് ഫാ. ജെയ്സണ് പുന്നശേരി കൊടിയേറ്റി. നാളെ വൈകീട്ട് ആറിന് ദിവ്യബലിയോടെ തിരുനാൾ ആരംഭിക്കും. എല്ലാ ദിവസവും ദിവ്യബലി, നൊവേന, ലദീഞ്ഞ്, എന്നിവയുണ്ടാകും.
ചടങ്ങുകൾക്ക് വികാരി ഫാ. ജിജോ വള്ളുപ്പാറ, കണ്വീനർ ജോണ്സണ് ചാലയ്ക്കൻ, കൈക്കാരന്മാർ എന്നിവർ നേതൃത്വം നൽകും.
കൂനംമൂച്ചി സെന്റ്് ഫ്രാൻസിസ് സേവിയേഴ്സ്
കുനംമൂച്ചി: സെന്റ് ഫ്രാൻസിസ് സേവിയേഴ് സ് ദേവാലയത്തിൽ ഊട്ടുതിരുനാളിന് കൊടിയേറി. ഫാ. വർഗീസ് തിരുത്തിച്ചിറ കൊടിയേറ്റം നിർവഹിച്ചു. വികാരി ഫാ. ജോർജ് ചെറുവത്തൂർ, ട്രസ്റ്റിമാരിയായ പി.വി.തോമസ്, ടി.എൽ.ജോൺസൺ, എം.പി.സിജോ, പി.കെ. ജാക്സൺ, തിരുനാൾ കമ്മിറ്റി കൺവീനർ പി.ജി. ബൈജു എന്നിവർ നേതൃത്വം നൽകി. എട്ടിനാണ് തിരുനാൾ ആഘോഷം. ഇന്ന് വൈകീട്ട് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ "തച്ചൻ' എന്ന നാടകവും ഉണ്ടാകും.
ചാഴൂർ സെന്റ് മേരീസ്
ചാഴൂർ: സെന്റ് മേരീസ് പള്ളിയിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ 21-ാം ഊട്ടുതിരുനാളിന് കൊടിയേറി. ദേവമാതാ പ്രാവിൻഷ്യാൽ ഫാ.ജോസ് നന്തിക്കര കൊടിയേറ്റം നടത്തി. തിരുനാൾ ദിനമായ എട്ടിന് രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ബിജു പാണേങ്ങാടൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നേർച്ച ഊട്ട് ആരംഭിക്കും.
വൈകീട്ട് ഏഴിന് സിആർപി മൂവാറ്റുപുഴയുടെ തിരുമുറ്റ ബാന്റ്് വാദ്യം ഉണ്ടായിരിക്കും. വികാരി ഫാ. സിജോ കാട്ടൂക്കാരൻ, ജനറൽ കൺവീനർ സൈമൺ വാഴപ്പിള്ളി, കൈക്കാരൻമാരായ ലിന്റോ കൈമഠം, പോൾ ചാലിശേരി, ജീസൻ തട്ടിൽ എന്നിവർ നേതൃത്വം വഹിക്കും.