ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നയാള്‍ പിടിയില്‍
1483629
Sunday, December 1, 2024 7:15 AM IST
കൊടകര: ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണംനടത്തിയ പ്രതി പോലീസ് പടിയിലായി. ആളൂര്‍ ഉറുമ്പന്‍കുന്ന് വെള്ളച്ചാല്വീട്ടില് ബിബിനാണ്(20) കൊടകര പോലീസിന്റെ പിടിയിലായത്.
ഈ മാസം 27ന് പേരാമ്പ്ര ചെറുകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണംകവര്‍ന്ന സംഭവത്തിലാണ് ഇയാള്‍ പടിയിലായത്.
ചാലക്കുടി, ആളൂര്‍, കൊടകര സ്റ്റേഷനുകളിലായി ഇത്തരത്തിലുള്ള 12-ഓളം കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.